---
title: "കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് പിടിയിൽ"
english_title: "Kannapuram blast case accused Anoop Malik arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312101/Kannapuram blast case accused Anoop Malik arrested"
published_at: "2025-08-30T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b32d111d40b_IMG-20250830-WA0158.jpg"
keywords: []
---

# കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിലെ പ്രധാന പ്രതി അനൂപ് മാലിക് പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട്ടാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കണ്ണപുരം കീഴറയിലെ വാടക വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയുണ്ടായ സ്ഫോടനം.

## Article Content

കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിലെ പ്രധാന പ്രതി അനൂപ് മാലിക് പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട്ടാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കണ്ണപുരം കീഴറയിലെ വാടക വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയുണ്ടായ സ്ഫോടനം.

സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് വീട് പൂർണ്ണമായി തകർന്നിരുന്നു. അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രതി പൊലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312101/Kannapuram blast case accused Anoop Malik arrested)